Wed. Nov 6th, 2024
കാ​സ​ർ​കോ​ട്​:

ജ​ല​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ജി​ല്ല​യി​ലെ 38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2.10 ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി കു​ടി​വെ​ള്ള​മെ​ത്തു​ക. പ​ഞ്ചാ​യ​ത്ത് ത​ല ക​ര്‍മ​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ആ​കെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഗ്രാ​മീ​ണ വീ​ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ല്‍ 40,000 വീ​ടു​ക​ളി​ല്‍ നി​ല​വി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി, ജ​ല​നി​ധി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്നു​ണ്ട്. 2020ലാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ 2020-21ല്‍ 30 ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 69,091 വീ​ടു​ക​ളി​ലേ​ക്കു​ള്ള പ​ദ്ധ​തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ലെ ഭൂ​രി​ഭാ​ഗം പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. 2021-22ല്‍ 111580 ​വീ​ടു​ക​ളി​ലേ​ക്കു​ള്ള​തി​നും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​വ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. ബാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളും ജി​ല്ല ക​ല​ക്ട​ര്‍ അ​ധ്യ​ക്ഷ​യാ​യ ജി​ല്ല​ത​ല സ​മി​തി പ​രി​ശോ​ധി​ച്ച് സം​സ്ഥാ​ന അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

2024ഓ​ടെ മു​ഴു​വ​ന്‍ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ളി​ല്‍ 18000 വീ​ടു​ക​ളി​ലേ​ക്കു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​വെ​ന്നും കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ കെ സു​ദീ​പ് പ​റ​ഞ്ഞു. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ടാ​ങ്കു​ള്‍പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കു​ള്ള സ്ഥ​ലം അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ഒ​രാ​ള്‍ക്ക് ഒ​രു ദി​വ​സം ഗു​ണ​നി​ല​വാ​ര​മു​ള്ള 55 ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് 100 ലി​റ്റ​ര്‍ വെ​ള്ളം വ​രെ പൈ​പ്പു​ക​ളി​ൽ​ക്കൂ​ടി എ​ത്തി​ക്കു​ന്നു​ണ്ട്. കു​ഴ​ല്‍ക്കി​ണ​റു​ക​ളി​ല്‍ ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് വെ​ള്ളം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ല്‍ പു​ഴ​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ണ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് വീ​ടു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ട​മ​സ്ഥ​രാ​യാ​ണ് പ്രാ​ദേ​ശി​ക​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കാ​സ​ര്‍കോ​ട് ജി​ല്ല​യി​ല്‍ ജ​ല അ​തോ​റി​റ്റി, ജ​ല​നി​ധി തു​ട​ങ്ങി​യ​വ നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​ക​ളാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്നു.