Mon. Dec 23rd, 2024
അ​ബൂ​ദ​ബി:

സ്‌​കൂ​ള്‍ ബ​സ് സ്​​റ്റോ​പ് സി​ഗ്‌​ന​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി അബുദാ​ബി. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നോ ഇ​റ​ക്കു​ന്ന​തി​നോ സ്‌​കൂ​ള്‍ ബ​സ് നി​ര്‍ത്തി​യി​ടു​ക​യും സ്​​റ്റോ​പ് സി​ഗ്‌​ന​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്ത​ണ​മെ​ന്ന് അബുദാ​ബി പൊ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് ആ​യി​രം ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ 10 ബ്ലാ​ക്ക് പോ​യ​ൻ​റ്​ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ ഈ ​വ​ര്‍ഷം സെ​പ്​​റ്റം​ബ​റി​ല്‍ അ​ധി​കൃ​ത​ര്‍ റ​ഡാ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു.

സ്‌​കൂ​ള്‍ ബ​സു​ക​ള്‍ കു​ട്ടി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മാ​യി സ്​​റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍ത്തു​ന്ന സ​മ​യ​ത്ത് അബുദാ​ബിയി​ലെ 17 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും നി​യ​മം ലം​ഘി​ക്കാ​റു​ണ്ടെ​ന്ന് പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ റ​ഡാ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച​ത്.