Sun. Feb 23rd, 2025
ചെന്നൈ:

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് സ്റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്ന് തമിഴ്നാട്. കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ജലവിഭവമന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. വിവാദം കത്തുമ്പോഴും കേരളത്തിന് എതിരെ നിയമനമടപടിക്ക് ഇല്ലെന്ന നിലപാടിലാണ് തമിഴ്നാട്.

ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്റ്റാലിനുമായി ജലവിഭവ മന്ത്രി ദുരൈമുരുകന്‍ കൂടിക്കാഴ്ച നടത്തി. തമിഴ്നാട് ഉദ്യോഗസ്ഥരോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയ സ്റ്റാലിന്‍ കേരളത്തിന്‍റെ താല്‍പ്പര്യം മാനിച്ച് മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു.