Mon. Dec 23rd, 2024

ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുന്ന സൂര്യയുടെ ‘ജയ്​ ഭീം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ്​ രാജ്​. ചിത്രത്തിൽ പ്രകാശ്​ രാജിന്‍റെ പൊലീസ്​ കഥാപാത്രം അദ്ദേഹത്തോട്​ ഹിന്ദിയിൽ സംസാരിക്കുന്നയാളെ മുഖത്തടിക്കുന്ന രംഗമാണ്​ ചിലർ വിവാദമാക്കിയത്​. ജയ്​ ഭീമിലെ ആ രംഗത്തോട്​ പ്രശ്​നമുള്ളവർ അവരുടെ അജണ്ടയാണ്​ തുറന്നുകാട്ടിയതെന്ന്​​ അദ്ദേഹം പറഞ്ഞു.

“ജയ് ഭീം പോലൊരു സിനിമ കണ്ടതിന് ശേഷം, അവർ അതിൽ ആദിവാസികളുടെ വേദന കണ്ടില്ല, അവരതിൽ അനീതി കാണുകയോ ഭയപ്പെടുകയോ ചെയ്​തില്ല, അവർ കണ്ടത് മുഖത്തടി മാത്രം. അവർക്ക് അത്​ മാത്രമാണ്​ മനസ്സിലായത്​; ഇത് അവരുടെ അജണ്ടയെ തുറന്നുകാട്ടുന്നു”.

ഉദാഹരണത്തിന്​, ദക്ഷിണേന്ത്യക്കാർക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലുള്ള രോഷം. പ്രാദേശിക ഭാഷ അറിയാവുന്ന ഒരാൾ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത് എന്നറിയുമ്പോൾ ഒരു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ പ്രതികരിക്കും?. അത്​ എന്തായാലും രേഖപ്പെടുത്തേണ്ടതാണ്​, അല്ലേ.

1990 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ കഥാപാത്രത്തിലേക്ക്​ ഹിന്ദി അടിച്ചേൽപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയേ പ്രതികരിക്കൂ. ഒരുപക്ഷേ അത് കൂടുതൽ തീവ്രമായി തോന്നുന്നുണ്ടെങ്കിൽ, അത് എന്റെ ചിന്ത കൂടിയാണ്, ആ ചിന്തയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. – ചിത്രത്തിലെ പ്രത്യേക രംഗം വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,