Thu. Dec 19th, 2024
ന്യൂഡൽഹി:

മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മരണാന്ത ബഹുമതിയായി പത്മവിഭൂഷൺ സമ്മാനിച്ചു. രാഷ്ട്രപതി രാം നാദ് കോവിന്ദ് തിങ്കളാഴ്ച്ചയാണ് പത്മപുരസ്കാരങ്ങൾ സമ്മാനിച്ചത്. സുഷമ സ്വരാജിൻറെ മകൾ ബൻസുരി സ്വരാജ് അവാർഡ് ഏറ്റുവാങ്ങി.

അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശ കാര്യ മന്ത്രി എസ്ജയ്ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, ഹൃദയാഘാതത്തെ തുടർന്ന് 2019 ആഗസ്റ്റ് 6നാണ് മരിച്ചത്. 1998ൽ ഡൽഹിയിൽ നിന്ന് വിജയിച്ച സുഷമ ഡൽഹിയിലെ ആദ്യത്തെ വനിത മുഖ്യമന്തിയായിരുന്നു. അടൽ ബിഹാരി ബാജ്പേയ് മന്ത്രിസഭകളിലും സുഷമ സ്വരാജ് അംഗമായിരുന്നു.