Thu. May 9th, 2024
ചൈന:

ഈ വർഷം ആഗസ്തിലായിരുന്നു സാംസങ്​ അവരുടെ ഫ്ലാഗ്​ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ്​ 3യും ഗ്യാലക്സി Z ഫോൾഡ്​ 3യും അവതരിപ്പിച്ചത്​. ഏറെ ആരാധകരുള്ള നോട്ട്​ സീരീസിന്‍റെ നിർമാണം നിർത്തിയ സാംസങ്​ ഇപ്പോൾ അവരുടെ മടക്കാവുന്ന ഫോണുകൾ പരമാവധി വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്​.

അതിന്‍റെ ഭാഗമായി ആസ്​ട്രേലിയയിലെ ഡോ ഡെനിം എന്ന കമ്പനിയുമായി ചേർന്ന്​ സ്​പെഷൽ എഡിഷൻ ജീൻസ്​ പുറത്തിറക്കിയിരിക്കുകയാണ് കൊറിയൻ ഭീമൻ​. ‘Z ഫ്ലിപ് പോക്കറ്റ്​ ഡെനിം’ എന്നാണ്​ ജീൻസിന്‍റെ പേര്​. Z ഫ്ലിപ് 3 എന്ന ഫോൺ ഫോൾഡഡ്​ മോഡിൽ ഇട്ട്​ സൂക്ഷിക്കാനുള്ള ഒരു കൊച്ചുപോക്കറ്റുമായാണ്​ ജീൻസ്​ എത്തുന്നത്​. അതാണ്​ ജീൻസിന്‍റെ പ്രത്യേകതയും.

അതേസമയം, ജീൻസിന്​ വേറൊരു പോക്കറ്റ്​ പോലുമില്ല എന്നത്​ പോരായ്​മയാണ്​. Z ഫ്ലിപ് 3 എന്ന ഫോൺ മടക്കിവെച്ചാൽ ഒരു സാധാരണ ഫോണിന്‍റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവു. അത്​ സാധാരണ പാന്‍റുകളുടെ വലിയ പോക്കറ്റുകളിലിട്ടാൽ തിരിച്ചെടുക്കൽ അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്​. അതില്ലാതാക്കാനാണ്​ സാംസങ്​ Z ഫ്ലിപ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ മാത്രമായുള്ള ജീൻസുമായി എത്തുന്നത്​.