Fri. Mar 29th, 2024
ന്യൂ​ഡ​ൽ​ഹി:

കോ​ടി​ക്ക​ണ​ക്കി​ന്​ ഓഹ​രി നി​ക്ഷേ​പ​ക​രു​ടെ ഡീ​മാ​റ്റ്​ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ ഡി​പ്പോ​സി​റ്റ​റി സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡിൻ്റെ​ (സി ഡി എ​സ് ​എൽ) കെ​ വൈ സി ര​ജി​സ്​​റ്റ​റി​ങ്​ ഏ​ജ​ൻ​സി​യാ​യ സി ഡി ​എ​സ് എ​ൽ വെ​ഞ്ചേ​ഴ്​​സ്​ ലി​മി​റ്റ​ഡി​ൽ (സി വി ​എ​ൽ) വ​ൻ വി​വ​ര​ച്ചോ​ർ​ച്ച.

പ​ത്തു​ ദി​വ​സ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ​യാ​യി 4.39 കോ​ടി നി​ക്ഷേ​പ​ക​രു​ടെ വ്യ​ക്തി​ഗ​ത, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി ച​ണ്ഡി​ഗ​ഢ്​​ ആ​സ്​​ഥാ​ന​മാ​യ സൈ​ബ​ർ സു​ര​ക്ഷ ക​ൺ​സ​ൾ​ട്ട​ൻ​സി സ്​​ഥാ​പ​ന​മാ​യ ‘സൈ​ബ​ർ എ​ക്​​സ്​ 9’ ആ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി​യി​ലൂ​ടെ സി വി ​എ​ൽ സു​ര​ക്ഷ​വീ​ഴ്​​ച പ​രി​ഹ​രി​ച്ച​താ​യി സി ​ഡി എ​സ്എ​ൽ അ​റി​യി​ച്ചു. ഒ​ക്‌​ടോ​ബ​ർ 19ന് ​റി​പ്പോ​ർ​ട്ട് ചെ​യ്​​ത സ​ർ​വ​റി​ലെ സു​ര​ക്ഷ വീ​ഴ്​​ച ഏ​ഴു ദി​വ​സ​ത്തി​ന​ക​മാ​ണ്​ പ​രി​ഹ​രി​ച്ച​തെ​ന്ന്​ ‘സൈ​ബ​ർ എ​ക്​​സ് ​9’ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സു​ര​ക്ഷ പ്ര​ശ്​​ന​മോ വി​വ​ര​ച്ചോ​ർ​ച്ച​യോ ഇ​ല്ലെ​ന്നാ​ണ്​ സി ഡി ​എസ് ​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി​യെ​ന്ന്​ പി ​ടി ​ഐ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. നി​ക്ഷേ​പ​ക​രു​ടെ പേ​ര്, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ, പാ​ൻ, വ​രു​മാ​ന പ​രി​ധി, പി​താ​വിൻ്റെ പേ​ര്, ജ​ന​ന​തീ​യ​തി, തു​ട​ങ്ങി​യ​വ​യാ​ണ്​ ചോ​ർ​ന്ന​തെ​ന്ന്​ ‘സൈ​ബ​ർ എ​ക്​​സ്​ 9’ ബ്ലോ​ഗ്​ പോ​സ്​​റ്റി​ൽ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ സൈ​ബ​ർ മോ​ഷ്​​ടാ​ക്ക​ൾ ക​വ​ർ​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും സി ഡി ​എ​സ് ​എ​ല്ലി​ൽ സു​ര​ക്ഷ ഓ​ഡി​റ്റ്​ ന​ട​ത്ത​ണ​മെ​ന്നും ‘സൈ​ബ​ർ എ​ക്​​സ്​ 9’ ആ​വ​ശ്യ​പ്പെ​ട്ടു. ​