ചെറുതോണി:
വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല–ആനക്കൊമ്പൻ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–-ാം വാർഡ് ഉൾപ്പെടുന്ന പെരുങ്കാല ട്രൈബൽ സെറ്റിൽമെന്റിൽപെട്ട ഇരുപതോളം വീടുകൾക്ക് ഭീഷണിയായി റോഡിൽ ഗർത്തം രൂപപ്പെട്ടു.
റോഡിൽനിന്ന് വീടുകൾക്ക് അടിയിലൂടെ നൂറുമീറ്റർ ദൂരത്തിൽ പല ഇടങ്ങളിലും വെള്ളച്ചാലുകളുമുണ്ട്. ആശങ്കയിലായ കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.മനോജ് ചേലപ്ലാക്കൽ, തേവൻ പാണ്ഡ്യൻ കല്ലടയിൽ, സജി വേമ്പേനിക്കൽ, സുകുമാരൻ മാവ്വിളയിൽ, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടിൽ, തങ്കപ്പൻ തുരുത്തിക്കാട്ടിൽ, ചന്ദ്രൻ തുരുത്തിക്കാട്ടിൽ, മോളി മാണക്കോട്ട്, സുമിതി പാച്ചു വെള്ളക്കുടിയിൽ, സന്തോഷ് വെള്ളുക്കുടിയിൽ, അമ്മിണി പാലയ്ക്കൽ എന്നിവരുടെ വീടുകളാണ് ഭൂമി താഴുന്നതുമൂലം അപകട ഭീഷണിയിലായത്.
പെരുങ്കാലായിൽ മഹാപ്രളയത്തിൽ ഉരുൾപൊട്ടി ആൾനാശമടക്കം നേരിട്ടിരുന്നു. ഭൂമി ഇടിഞ്ഞുതാഴുന്നത് സമീപത്ത് പലയിടങ്ങളിലും സോയിൽ പൈപ്പിങ് രീതിയിലുള്ള പ്രതിഭാസങ്ങൾ കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു. ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയുണ്ടായില്ല.
ഭീഷണി നേരിടുന്ന കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന്പ ഞ്ചായത്തംഗം അജീഷ് കുമാർ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇടുക്കി തഹസിൽദാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പെരുങ്കാല– ആനക്കൊമ്പൻ റോഡിൽ രൂപപ്പെട്ട ഗർത്തം