Mon. Dec 23rd, 2024
ഗുജറാത്ത്:

ഗുജറാത്തിലെ ഖേഡ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ 25ലധികം വാഹനങ്ങൾ കത്തി നശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. നാദിയാദ് അഗ്നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്‌വാഡ് എന്നിവിടങ്ങളിലെ ഒഎൻജിസി സംഘവും ചേർന്നാണ് തീ അണച്ചത്.

സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ഒരു വാഹനത്തിൽ നിന്നുമാണ് തീ പടർന്നതെന്ന് നാദിയാദ് അഗ്നിശമന വിഭാഗം ഫയർ സൂപ്രണ്ട് ദീക്ഷിത് പട്ടേൽ അറിയിച്ചു. രാസവസ്തുക്കൾ നിറച്ച ചില വാഹനങ്ങളും കോമ്പൗണ്ടിൽ ഉണ്ടായിരുന്നു. ഇതാണ് തീപിടിത്തം വ്യാപിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.