റിലീസ് ചെയ്യാനിരിക്കുന്ന ‘കുറുപ്പ്’ സിനിമയെപറ്റിയുള്ള ഒരു വിവാദത്തിന് അന്ത്യമാകുന്നു. നേരത്തേ സിനിമക്കെതിരേ രംഗത്തുവന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടതോടെ നിലപാട് മയപ്പെടുത്തി. സുകുമാരക്കുറിപ്പ് കൊലപ്പെടുത്തിയ ആളാണ് ചാക്കോ.
കുറിപ്പിന്‍റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ കൊലപാതകിയെ മഹത്വവത്ക്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
സിനിമക്കെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും ജിതിന്‍ പറയുന്നു.
തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന്‍ ചാക്കോ പറഞ്ഞു. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിൽ ഉണ്ടെന്നും ജിതിന്‍ വ്യക്തമാക്കി.