Wed. Apr 24th, 2024
മുംബൈ:

കള്ളപ്പണ കേസിൽ മഹാരാഷ്​ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ അനിൽ ദേശ്​മുഖിനെ വിട്ടത്​. അവധിക്കാല കോടതിയിലാണ്​ അനിൽ ദേശ്​മുഖിനെ ഹാജരാക്കിയത്​. നവംബർ 19 വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും.

നൂറ് കോടി രൂപയുടെ കള്ളപ്പണക്കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ചയാണ് ദേശ്മുഖിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്.

തട്ടിയെടുത്ത പണം ഡൽഹി ആസ്ഥാനമാക്കി സുരേന്ദ്ര കുമാർ വേദ, ജെയിൻ കുമാർ വേദ തുടങ്ങിയവർ പ്രവർത്തിപ്പിക്കുന്ന വ്യാജ കമ്പനിക്ക് അയച്ചു നൽകിയെന്നാണ് ആരോപണം. ഹവാല ചാനലുകൾ വഴിയാണ് പണം അയച്ചത്.

ദേശ്മുഖ് കുടുംബത്തിൻറെ കീഴിൽ നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ സായ് ശിക്ഷൺ ശാൻസ്ഥാൻ എന്ന ട്രസ്റ്റിന് ജെയിൻ സഹോദരങ്ങൾ ഈ പണം സംഭാവനയായി നൽകിയെന്നും എന്ന് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു.