Mon. Dec 23rd, 2024
ന്യൂഡൽഹി:

ആമസോൺ പ്രൈമിൽ റിലീസായ നടൻ സൂര്യയുടെ ‘ജയ്​ ഭീം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്​. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്​ടിച്ചിരിക്കുകയാണ്​ ചിത്രത്തിലെ ഒരു രംഗം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച പൊലീസ്​ കഥാപാത്രം ഹിന്ദി സംസാരിക്കുന്നയാളെ തല്ലുന്ന രംഗമാണ്​ വിവാദമായിരിക്കുന്നത്​.

ഹിന്ദിയിൽ സംസാരിച്ചതിന്​ പ്രകാശ് രാജിന്‍റെ കഥാപാത്രത്തോട് ഒരാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം. രം​ഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജും അണിയറപ്രവർത്തകരും ശ്രമിക്കുന്നതെന്നാണ് ചില ട്വിറ്റർ ഉപയോക്താക്കൾ ആരോപിക്കുന്നത്​.

എന്നാൽ വിവാദ രംഗത്തിൽ പ്രകാശ്​​ രാജിന്‍റെ കഥാപാത്രം ഹിന്ദി സംസാരിച്ചതിന്‍റെ പേരിലല്ല മറ്റേയാളെ അടിച്ചതെന്നും ഹിന്ദി സംസാരിച്ച്​ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നുവെന്ന്​ മറുവാദവും ചിലർ ഉന്നയിക്കുന്നു.