ഇസ്ലാമാബാദ്:
അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ചർച്ചക്കായി ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫ്. നവംബർ 10നാണ് ചർച്ച. യുദ്ധത്തിൽ തകർന്ന അയൽരാജ്യത്തിൽ സമാധാന സൃഷ്ടാവാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് അഫ്ഗാനിസ്താനുമായുള്ള ബന്ധം വേർപെടുത്താൻ കഴിയില്ല.
നിലവിലെ അഫ്ഗാൻ സർക്കാറുമായി ക്രിയാത്മകമായി ഇടപെഴകാൻ ലോകത്തിനാകണം. മനുഷ്യത്വപരമായ കാരണത്താലും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് അഫ്ഗാനുമായി പാകിസ്താൻ ഇടപെഴകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അഫ്ഗാൻ സമാധാന പുനഃസ്ഥാപന ചർച്ചയിലേക്ക് പാകിസ്താനെ ക്ഷണിച്ചിരുന്നു.