Mon. Dec 23rd, 2024
ല​ണ്ട​ൻ:

ലോ​കത്തെ അ​തി​സ​മ്പ​ന്ന​രി​ൽ ര​ണ്ടു​പേ​ർ വി​ചാ​രി​ച്ചാ​ൽ ​പ​ട്ടി​ണി​കാ​ര​ണം​ മ​രി​ക്കാ​റാ​യ 4.2 കോ​ടി ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ണി​യ​ക​റ്റാ​മെ​ന്ന ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഫു​ഡ്​ പ്രോ​ഗ്രാം അ​ധ്യ​ക്ഷ​ൻ്റെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നാ​യ ഇ​ലോ​ൺ മ​സ്​​ക്. ലോ​ക​ത്തെ പ​ട്ടി​ണി മാ​റ്റി​ക്കാ​ണി​ച്ചാ​ൽ തൻ്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ടെ​സ്​​ല ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ച്ച്​ പ​ണം ന​ൽ​കാ​മെ​ന്ന്​ മ​സ്​​ക്​ പ​റ​ഞ്ഞു.

യു എ​ൻ ഫു​ഡ്​ പ്രോ​ഗ്രാം അ​ധ്യ​ക്ഷ​​ൻ ഡേ​വി​ഡ്​ ബെ​സ്​​ലി അ​ടു​ത്തി​ടെ സി ​എ​ൻ എ​ൻ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ലോ​​ക​ത്തെ അ​തി​സ​മ്പ​ന്ന​രാ​യ ഇ​ലോ​ൺ മ​സ്​​കി​നെ​യും ജെ​ഫ്​ ബെ​സോ​സി​നേ​യും പ​ട്ടി​ണി ല​ഘൂ​ക​ര​ണ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ച​ത്. 600 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചാ​ൽ ലോ​ക​ത്ത്​ പ​ട്ടി​ണി​കൊ​ണ്ട്​ മ​ര​ണാ​സ​ന്ന​രാ​യ 4.2 കോ​ടി ജ​ന​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ന്​ മ​റു​പ​ടി​യു​മാ​യാ​ണ്​ മ​സ്​​ക്​ രം​ഗ​ത്തെ​ത്തി​യ​ത്. യു ​എ​ൻ അ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക്കി കാ​ട്ടി​യാ​ൽ ടെ​സ്​​ല​യു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തി​ന്​ ട്വി​റ്റ​റി​ലൂ​ടെ ഡേ​വി​ഡ്​ ബെ​സ്​​ലി​യു​ടെ മ​റു​പ​ടി​യും വ​ന്നി​ട്ടു​ണ്ട്.

വേ​ൾ​ഡ്​ ഫു​ഡ്​ പ്രോ​ഗ്രാ​മി​ന്​ അ​തി​നു​ള്ള സു​താ​ര്യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും മ​സ്​​കു​മാ​യി ചേ​ർ​ന്ന്​ പ​ട്ടി​ണി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 600 കോ​ടി ഡോ​ള​ർ കൊ​ണ്ട്​ ലോ​ക​ത്തിൻ്റെ പ​ട്ടി​ണി മാ​റ്റാ​നാ​കി​ല്ലെ​ന്നും എ​ന്നാ​ൽ, ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 4.2 കോ​ടി​ക്ക്​ അ​തു മ​തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു.