Sat. Apr 20th, 2024
യു എസ്:

ഇന്ത്യയിലെ ഐടി നിയമം കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്ന എണ്ണവും കൂടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെറ്റായുടെ വിവിധ സേവനങ്ങളിൽ നിന്നായി ഏകദേശം മൂന്നു കോടി പോസ്റ്റുകളാണ് സെപ്റ്റംബറിൽ മാത്രം നീക്കിയത്.

2021ലെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസിന് അനുസൃതമായി ഫെയ്സ്ബുക്കിനുള്ള 10 പോളിസികളിലായി 2.69 കോടി ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിനായുള്ള 9 പോളിസികളിലായി 32 ലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കിയതായി പ്രതിമാസ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമ്പനിയുടെ ഓട്ടമേറ്റഡ് ടൂളുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും നീക്കിയത്. ഇതിന്റെ ഡേറ്റയും ഉപയോക്തൃ പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പ്രതിമാസ റിപ്പോർട്ടിലുണ്ടെന്നും മെറ്റാ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ഐടി നിയമങ്ങൾക്ക് അനുസൃതമായുള്ള മെറ്റായുടെ നാലാമത്തെ പ്രതിമാസ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.