Mon. Dec 23rd, 2024
ഗ്ലാസ്ഗോ:

ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‍ലിയുടെ തീപ്പൊരി പ്രസംഗത്തിനിടെ അറിയാതെ കണ്ണടഞ്ഞുപോയ ക്ഷീണിതനായ അമേരിക്കൻ പ്രസിഡന്റിന്റെ വിഡിയോ കാലാവസ്ഥാ ഉച്ചകോടി വാർത്തകളിലെ താരമായി.

കയ്യുംകെട്ടി ഏതാനും നിമിഷം കണ്ണടച്ചിരുന്ന ജോ ബൈഡന്റെ (79) അരികിലേക്ക് യുഎസ് പ്രതിനിധിസംഘത്തിലെ ഒരാൾ എത്തി എന്തോ സംസാരിക്കുന്നതും ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം മറുപടി പറയുന്നതും വിഡിയോയിൽ ഉണ്ട്. പ്രസംഗം തീർന്നതും ഹാർദമായി കയ്യടിക്കുകയും ചെയ്തു. ഈ വിഡിയോ ഒരു ദിവസത്തിനുള്ളിൽ 45 ലക്ഷം പേർ കണ്ടു.