Mon. Dec 23rd, 2024
കോഴിക്കോട്​:

കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ്​ പി പി മുകുന്ദൻ. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം ​കേന്ദ്ര നേതൃത്വത്തിന്​ കത്തയച്ചു. ഇടപെടൽ എത്ര വൈകുന്നുവോ അത്രയും ആഘാതം വർധിക്കുമെന്ന്​ അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി.

യാഥാർഥ്യങ്ങളോട്​ കണ്ണടച്ചിട്ട്​ കാര്യമില്ലെന്ന്​ അദ്ദേഹം കത്തിൽ പറഞ്ഞു. കേരളത്തിൽ ബി ജെ പി 15 വർഷം പിറകോട്ട്​ പോയിട്ടുണ്ട്​. അച്ചടക്കമുള്ള ധാരാളം അണികളുണ്ടായിട്ടും പാർട്ടിക്ക്​ അത്​ വോട്ടാക്കി മാറ്റാനാകുന്നില്ല. ഇത്​ ഗൗരവമായി ചർച്ച ചെയ്യണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ അർഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട്​ ബലിദാനികൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഉന്നമനത്തിന്​ ആരോഗ്യകരമായ ചർച്ചകൾക്ക്​ ഒരുക്കമാണെന്നും ബി​ ജെ പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനയച്ച കത്തിൽ മുകുന്ദൻ ചൂണ്ടികാട്ടി.