Mon. Dec 23rd, 2024
ദില്ലി:

ഒക്ടോബർ മാസ്ത്തിൽ പിരിച്ചെടുത്ത ജിഎസ്‌ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ൽ ഏർപ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2020 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വർദ്ധനവാണ് നികുതിവരവിൽ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ കളക്ഷനിൽ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്‌ജിഎസ്‌ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്തതാണ്.

2019 ഒക്ടോബർ മാസത്തിലെ ജിഎസ്‌ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വർധിച്ചത്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള നികുതി വരുമാനം 39 ശതമാനം വർധിച്ചു. അതേസമയം ആഭ്യന്തര ഇടപാടുകളിലൂടെയുള്ള നികുതി വരുമാനത്തിൽ 19 ശതമാനവും ഉയർന്നു.