Mon. Dec 23rd, 2024

തിരുവനന്തപുരം:

അസുഖം മൂലം അവശതയനുഭവിക്കുന്ന കൂട്ടുകാരനെ സഹായിക്കാൻ കലാകാരന്മാർ അണിനിരക്കുന്നു.

മലയാളസിനിമയുടെ ഭാഗമായ പ്രിയ കലാകാരി സേതുലക്ഷ്മിയുടെ മകനായ കിഷോർ വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വിഷമാ‍വസ്ഥയിലാണ്. പത്തുവർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപ്പോരുന്നത്. അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ധനശേഖരണത്തിനായി കലാകാരന്മാരുടെ കൂട്ടായ്മ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സിനിമ, സീരിയൽ, കോമഡി, നൃത്തം എന്നീ രംഗങ്ങളിലെ കലാകാരന്മാരെ അണിനിരത്തി 2019 ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണി മുതൽ തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ “സൌഹൃദരാവ്” എന്ന പേരിൽ ഒരു താരമാമാങ്കം നടക്കുന്നുണ്ട്.

അതിന്റെ പാസ്സ് ലഭിക്കാനായി ബന്ധപ്പെടേണ്ട നമ്പറുകൾ താഴെക്കൊടുക്കുന്നു.

7012692782

9895447741

Leave a Reply

Your email address will not be published. Required fields are marked *