Fri. Nov 22nd, 2024

ന്യൂഡൽഹി:

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാനിരുന്ന തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, ചാനല്‍ എയര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും കപില്‍ സിബല്‍ ജയ്‌പൂരില്‍ പറഞ്ഞു.

വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരും ചാനലിനായി പണം മുടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ പണിപ്പെട്ടാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ചാനലിനായി ലൈസന്‍സ് കിട്ടിയതെന്നും, സംപ്രേഷണം തുടങ്ങാനിരിക്കെ പിന്‍വലിച്ചെന്നും കപില്‍ സിബല്‍ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുളള കടന്നു കയറ്റമാണിതെന്നും, ജനങ്ങള്‍ക്ക് ഇവിടെ സംസാരിക്കാനുളള സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായുളള ക്രിസ്ത്യന്‍ ചാനല്‍ ഹാര്‍വെസ്റ്റ് ടിവി തങ്ങളുടെ പേരും ലോഗോയും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര നടപടിയെന്നാണ് സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഘട്ടത്തിലാണ് ഹാര്‍വെസ്റ്റ് ടിവി രംഗത്ത് വരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ സമയ വാര്‍ത്താ ചാനലായി തുടങ്ങാനായിരുന്നു തീരുമാനം.

കരണ്‍ ഥാപ്പറും ബര്‍ഖ ദത്തും പുണ്യപ്രസൂണ്‍ ബാജ്‌പേയിയും ബിജെപി, സംഘപരിവാര്‍ സംഘടനകളുടേയും മോദി-ഷാ നേതൃത്വത്തിന്റേയും വലിയ അപ്രീതിക്കും ആക്രമണത്തിനും പല ഘട്ടങ്ങളില്‍ ഇരയായവരാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്ന ചിലരിൽനിന്ന‌് ഭീഷണിയുണ്ടെന്ന‌് ബര്‍ക്കാ ദത്ത് നേരത്തെ പറഞ്ഞിരുന്നു. ടെലിവിഷൻ വാർത്തകളിൽ പ്രവർത്തിക്കുന്നത‌് നിർത്തണമെന്നാണ‌് ആവശ്യം എന്നാണ് അവര്‍ പറഞ്ഞത്.

ഇ​പ്പോ​ൾ ഹാ​ർ​വെ​സ്റ്റ് ടി​വി​യു​ടെ ഭാ​ഗ​മാ​യ ക​ര​ണ്‍ ഥാ​പ്പ​റി​ന്‍റെ ഡെ​വി​ൾ​സ് അ​ഡ്വ​ക്കേ​റ്റ് എ​ന്ന ടി​വി അ​ഭി​മു​ഖ പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചോ​ദി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യും ഇ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ന​രേ​ന്ദ്ര മോ​ദി അ​ഭി​മു​ഖ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തും വാ​ർ​ത്ത​യാ​യിരുന്നു.

1995-ലാണ് ബര്‍ഖ ദത്ത് എന്‍ ഡി ടി വിയില്‍ ചേര്‍ന്നത്. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണ്ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്.

ദ ടൈംസിലാണ് കരണ്‍ ഥാപ്പര്‍ മാദ്ധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് ടെലിവിഷന്‍ ഗ്രൂപ്പ്, ഹോംടിവി, യുണൈറ്റഡ് ടെലിവിഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. രാഷ്ട്രീയക്കാരെയും മറ്റു കടന്നാക്രമിച്ചുളള കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *