Fri. Nov 22nd, 2024

ജയ്‌പൂർ, രാജസ്ഥാൻ:

മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി. പി ജോഷിയെ രാജസ്ഥാൻ നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. 68 വയസ്സുകാരനായ ജോഷി നാഥ്ദ്വാരയിലെ സീറ്റിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2008 ൽ നിയമസഭാതെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് ജോഷിക്ക് സീറ്റ് നഷ്ടപ്പെട്ടത്. പിന്നീട് ഭിൽവാരയിൽ നിന്ന് ലോകസഭാ സീറ്റ് നേടി എം .പി ആയ അദ്ദേഹം 2009 മുതൽ 2013 വരെ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി. പി. ജോഷി, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *