റാമള്ളാ സിറ്റി:
പാലസ്തീനിൽ നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്കിനു മറുപടിയായി, ഇസ്രായേലിൽ നിന്നുള്ള പച്ചക്കറികൾ, പഴങ്ങൾ, വളർത്തുപക്ഷികൾ എന്നിവയ്ക്ക് പാലസ്തീൻ ചന്തയിൽ നിയന്ത്രണമേർപ്പെടുത്താൻ പാലസ്തീൻ സർക്കാർ തീരുമാനിച്ചു. പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ മന്ത്രിസഭ റാമള്ളാ സിറ്റിയിൽ ഒരു യോഗം ചേർന്നതിനുശേഷമാണ് അത്തരമൊരു പ്രസ്താവന ഉണ്ടായത്.
“പ്രാദേശിക ഉത്പന്നങ്ങളേയും പാലസ്തീനിലെ കർഷകരേയും സംരക്ഷിക്കുക എന്ന തത്വത്തിൽ വിശ്വസിച്ചുകൊണ്ടും, പാലസ്തീനിലെ കർഷകർക്ക് പിന്തുണ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം നേടിയെടുക്കാനും, പാലസ്തീനിലെ പച്ചക്കറി, പഴം എന്നിവയ്ക്ക് ഇസ്രായേൽ അവരുടെ ചന്തയിൽ വിലക്ക് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലും, ഇസ്രായേലിൽ നിന്നുമുള്ള എല്ലാത്തരം പച്ചക്കറികളും, പഴങ്ങളും, വളർത്തുപക്ഷികളും പാലസ്തീനിലെ ചന്തയിലെത്തുന്നത് തടയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.” മാദ്ധ്യമങ്ങളോട് പ്രസിഡന്റ് പറഞ്ഞു.