Tue. Jan 7th, 2025

പാക്കിസ്താന്റെ പുതിയ ചീഫ് ജസ്റ്റിസ്സായി ആസിഫ് സയീദ് ഖോസയെ നിയമിച്ചു. ആസിഫ് സയീദിനെ രാജ്യത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ട്, ബുധനാഴ്ച, പാക്കിസ്താന്റെ നിയമ മന്ത്രാലയം ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016 ഡിസബർ 31, മുതൽ രാജ്യത്തെ സുപ്രീം കോടതിയിൽ ഒരു മുതിർന്ന ജസ്റ്റിസ് ആയി സേവനമനുഷ്ഠിക്കുയായിരുന്നു അദ്ദേഹം. ഇതിനുമുമ്പ് ലാഹോർ ഹൈക്കോടതിയിൽ ജഡ്ജി ആയും, 2010 ഫെബ്രുവരി 18 മുതൽ സുപ്രീം കോടതിയിലെ ജസ്റ്റിസ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഗേറ്റ് ബ്രിട്ടണിലെ ലണ്ടനിലുള്ള, ലോകത്തെ തന്നെ പ്രശസ്തമായ, അഭിഭാഷകന്മാരും ജഡ്ജിമാരും ഉൾപ്പെടുന്ന, ഹോണറബിൾ സൊസൈറ്റി ഓഫ് ലിങ്കൻസ് ഇന്നിലെ അംഗമാവാൻ 1979 ജുലൈ 26 ന് സയീദിന് അവസരം ലഭിച്ചു. ഭരണഘടന റദ്ദാക്കിക്കൊണ്ട് ജനറൽ മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ Provisional Constitutional Order അനുസരിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചവരിൽ ഒരാളായിരുന്നു സയീദ്. അഭിഭാഷകരും, രാഷ്ട്രീയനേതാക്കളും, മനുഷ്യാവകാശപ്രവർത്തകരും, നടത്തിയ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായി സയീദിന് 2008 ആഗസ്റ്റ് 18 ന് വീണ്ടും ഹൈക്കോടതി ജസ്റ്റിസ് ആയി സ്ഥാനം ലഭിച്ചു.

പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ കോടതിയലക്ഷ്യക്കേസിന്റെ വാദം കേട്ട ഏഴു സുപ്രീം കോടതി ജസ്റ്റിസ്സുമാർ അംഗങ്ങളായിട്ടുള്ള ബെഞ്ചിലെ ഒരു അംഗമായിരുന്നു സയീദ്. അതു കൂടാതെ, കള്ളപ്പണം വെളുപ്പിക്കുക, അനധികൃതനിക്ഷേപം നടത്തുക എന്നിവയുമായി ബന്ധപ്പെട്ട്, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബാങ്ങളും ഉൾപ്പെട്ട, പാനമ കേസിന്റെ വാദം കേട്ട ജഡ്ജിമാരിൽ ഒരാളും ആയിരുന്നു.

ചീഫ് ജസ്റ്റിസ്സിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യൻ ജഡ്ജിമാരുടെ ഒരു മൂന്നംഗ പ്രതിനിധി സംഘം വാഗാ അതിർത്തി വഴി പാകിസ്താനിലെത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *