Sat. Sep 14th, 2024

 

മലപ്പുറം: കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയില്‍ മിനിറ്റുകള്‍ക്കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് പെയ്ത അതിശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു.

ശക്തമായ മലവെള്ളപ്പാച്ചിലില്‍ മരങ്ങളും ചില്ലകളും ഒഴുകി വരികയും പുഴയിലെ ജലനിരപ്പ് മാമ്പറ്റ പാലത്തിന് മുകളിലേക്ക് ഉയരുകയും ചെയ്തു. പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലെ ആളുകളെ ബന്ധുവീടുകളുള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.