26 C
Kochi
Wednesday, October 16, 2019
Home Tags നിപ

Tag: നിപ

ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്

ചേര്‍ത്തല: ആലപ്പുഴയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം നിരവധി വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവ കൂട്ടത്തോടെ ചത്തത് പ്രദേശത്ത് നിപ ഭീതി പടര്‍ത്തിയിരുന്നു. 150 തോളം ചെറിയ...

എറണാകുളം ജില്ല നിപ വിമുക്തം

കൊച്ചി:  എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്....

മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഗ്വാളിയോര്‍:  മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറു കണക്കിനു വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. 250 ഓളം വവ്വാലുകള്‍ ഏതാനും ദിവസത്തിനിടെ ചത്തതായി ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ...

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു; നിപ ഭീഷണിയില്‍ തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം/ചെന്നൈ:  സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും പനി ബാധിച്ചെത്തിയ കല്ലിയൂര്‍ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...

നിപ: രണ്ടുപേരുടെ രക്തസാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

എറണാകുളം:  കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്. ഇതോടെ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരുടെ രക്തസാംപിളുകളും...

നിപ: എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു:  കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചാമരാജനഗര്‍, മൈസൂരു, കൊടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഷിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ജില്ലാ ഭരണകുടങ്ങള്‍ക്കാണ് നിര്‍ദ്ദേശം...

നിപ: ആശങ്കയില്ല; ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ്

എറണാകുളം:  കേരളത്തില്‍ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ഏഴു...

നിപ ബാധിതനായ യുവാവിന്റെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി

തൊടുപുഴ:  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥി പഠിച്ച കോളജിലും പരിശോധന നടത്തി. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ആശങ്കവേണ്ടെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡി.എം..ഒ...

നിരീക്ഷണത്തിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ല

എറണാകുളം:  കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഫലം നെഗറ്റീവാണ്. നിലവില്‍ നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്സുമാര്‍, ഒരു നഴ്സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കള്‍, ബന്ധു എന്നിവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.ഒരാളുടെ കൂടെ ഫലം...

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:  എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം.വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി...