25 C
Kochi
Tuesday, July 27, 2021
ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന്‌ ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത്‌ അവരെ അമര്‍ഷത്തിലേക്കും...
Brahmapuram waste treatment plant on fire

ബ്രഹ്മനും തടുക്കാനാകാതെ ബ്രഹ്മപുരം ചീഞ്ഞളിയുന്നു

കൊച്ചിതലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ''കൊച്ചി പഴയ കൊച്ചിയല്ല'' എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു പറയാനായി വാ തുറക്കുമ്പോഴേക്കും ഒരു കിഴക്കന്‍ കാറ്റില്‍ ഒഴുകിയെത്തുന്ന ദുര്‍ഗന്ധം മനം മടുപ്പിക്കും. പിന്നെ, പുലിവാല്‍ കല്യാണത്തിലെ ''ങാ കൊച്ചിയെത്തി''...
street stories of panampilly nagar

തോൽക്കാൻ മനസ്സില്ല; വഴിയോരത്തും അതിജീവിക്കും

കൊച്ചി: കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന് ഇറങ്ങിയവരുമാണ് വഴിയോര വിപണി സജീവമാക്കുന്നത്. പല തരം ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുന്നത്. കൊച്ചി നഗരത്തിലെ തെരുവുകളിലും റോഡരികിലും കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്....
ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍ നഗരത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ ആശ്വാസമാകേണ്ട കായല്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുടെ കൈയേറ്റത്താല്‍ ശ്വാസം മുട്ടുകയാണിന്ന്. ഇതില്‍ നിന്ന് കായലിന്‍റെ സംരക്ഷിക്കേണ്ട...
വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍

 പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക  സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന്...
പ്രീത ഷാജിയെ പിന്തുണച്ചു കൊണ്ടുള്ള സമരം

വായ്പയുടെ പേരില്‍ കിടപ്പാടം തട്ടിയെടുത്ത് ഭൂമാഫിയ; തെരുവിലിറക്കാന്‍ സര്‍ഫാസി നിയമം

കൊച്ചിസ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍  കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്.  എറണാകുളം നഗരത്തിന്‍റെ തൊട്ടടുത്ത ദ്വീപായ പനമ്പുകാട്ടെ 14ഓളം പട്ടികജാതി കുടുംബങ്ങളാണ് ഭൂമാഫിയയുടെ ചതിക്കിരയായി ഇത്തരമൊരു അറ്റകൈക്കു തുനിഞ്ഞത്.ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍...
Rajan, Neyyatinkara

ജപ്തിയും കുടിയിറക്ക് ഭീഷണിയും, ആത്മഹത്യാ മുനമ്പില്‍ നിരവധി കുടുംബങ്ങള്‍

രണ്ട് മക്കളുമൊത്ത് ജീവിച്ചിരുന്ന വീട്ടില്‍ നിന്ന് കുടിയിറക്കാന്‍ നടന്ന ശ്രമത്തെ പ്രതിരോധിക്കുന്നതിന് ആത്മഹത്യ ഭീഷണി പ്രയോഗിക്കുന്നതിനിടയിലാണ്  നെയ്യാറ്റിന്‍കര പോങ്ങിൽ സ്വദേശി രാജനും (47) ഭാര്യ അമ്പിളി(40)യും പൊള്ളലേറ്റ് മരിച്ചത്. അയല്‍വാസി നല്‍കിയ കേസില്‍  കോടതിയുടെ ഉത്തരവുമായെത്തിയ പോലീസിനും അഭിഭാഷകകമ്മിഷനും മുന്‍പില്‍ വെച്ചാണ്  രാജൻ തീ കൊളുത്തിയത്. കുടിയിറക്കാനെത്തിയവര്‍ക്കു...
മരട് മുനിസിപ്പാലിറ്റിയിലെ അയിനിത്തോട് കൈയേറ്റം

അയിനിത്തോട് തിരിച്ചുപിടിക്കാന്‍ തെരഞ്ഞെടുപ്പ് പോരാട്ടം

 ഒരു മണിക്കൂര്‍ മഴ നിന്നു പെയ്‌താല്‍ വീടിനകത്ത്‌ മുട്ടറ്റം വെള്ളമാണ്‌ സാറേ... ഫ്രിഡ്‌ജും വാഷിംഗ്‌ മെഷീനുമടക്കം വീട്ടുപകരണങ്ങള്‍ നശിച്ചു പോയി. മഴക്കാലത്തു ശുദ്ധജല ടാങ്കില്‍ മലിനജലം കയറി കുടിവെള്ളം മുട്ടുന്ന നിലയിലാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. ഇതാണ്‌ കഴിഞ്ഞ 10- 12 വര്‍ഷമായി ഞങ്ങളുടെ സ്ഥിതിമരട്‌ പന്ത്രണ്ടാം...
Fishermen, Nayarambalam palllikkadv

കടലിലും കരയിലും വെള്ളത്തിനോട് മല്ലിട്ട് മത്സ്യത്തൊഴിലാളികള്‍

കൊച്ചി നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക്  കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍  കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍ വീടിനകത്തേക്ക് വെള്ളം കയറുന്നത്. വറുതിക്കാലത്തും കൊറോണ വന്നാലും തങ്ങളെ അവഗണിക്കുന്ന അധികൃതര്‍ ഫിഷ് ലാന്‍ഡിംഗ് യാര്‍ഡ് പോലുള്ള ദീര്‍ഘകാലആവശ്യങ്ങളോടും മുഖം...
ഗോശ്രീ പാലം റോഡ്, മറൈന്‍ഡ്രൈവ്, എറണാകുളം

അതിഥിത്തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന ആതിഥ്യമര്യാദ!

കേരളം നല്‍കുന്ന തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട കൂലിയും കൊണ്ട് കൈവിട്ടു പോകുന്ന ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നു വരുമ്പോള്‍ 40 കാരനായ ഷേയ്ക്ക് മുക്തര്‍ അലിക്ക്. നാട്ടില്‍ രണ്ടു സെന്‍റ്  ഭൂമിയില്‍ സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഉയരുന്ന കൊച്ചു വീടും അതില്‍ പാര്‍ക്കുന്ന ഭാര്യയും മൂന്നു കുട്ടികളും അല്ലലില്ലാതെ...