Sun. May 19th, 2024

Category: News Updates

അൽ ഷബാബ് തീവ്രവാദികൾ കെനിയയിൽ 3 അദ്ധ്യാപകരെ കൊലപ്പെടുത്തി

സൊമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ഷബാബ് എന്ന തീവ്രവാദി സംഘം വടക്കുകിഴക്കൻ കെനിയയിലെ ഒരു പ്രൈമറി സ്കൂൾ ആക്രമിച്ച് മൂന്ന് അദ്ധ്യാപകരെ കൊലപ്പെടുത്തി.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; അധികാരികൾക്ക് കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ

പണത്തട്ടിപ്പുകേസിൽ അറസ്റ്റിലായ പഞ്ചാബ് നഷണൽ ബാങ്കിലെ അധികാരികൾക്ക്, ജാമ്യച്ചീട്ട് അനുവദിക്കുന്നതിന് കൃത്യമായ കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ ഞായറാഴ്ച വെളിപ്പെടുത്തി.

നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റായ്‌പൂരിലെ ആഭരണശാലയിൽ തെരച്ചിൽ

തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.

ത്രിപുരയിൽ ഇന്നു വോട്ടെടുപ്പ്

ത്രിപുര നിയമസഭയിലേക്കുള്ള 60 സീറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭാരതീയ ജനതാ പാർട്ടിയും, ഇടതുപക്ഷവുമാണ് പ്രധാന എതിരാളികൾ.

ഫ്രാൻസിലെ സ്കൂളുകളിൽ അടുത്ത വർഷം മുതൽ മൊബൈൽ ഫോൺ നിരോധനം

ഫ്രാൻസിലെ സ്കൂളുകൾ അടുത്ത സെപ്തംബർ മുതൽ മൊബൈലുകളുടെ ഉപയോഗം നിരോധിക്കും. വിദ്യാർത്ഥികൾ ഇടവേളകളിൽ ഇപ്പോൾ കളിക്കാറില്ലെന്നും, ഇത് പൊതുജനാരോഗ്യം കണക്കിലെടുത്തു ചെയ്യുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നോർത്ത് കൊറിയയുമായി സംസാരിക്കേണ്ടണ്ടത് കഠിനമാർഗ്ഗങ്ങൾ: റെക്സ് റ്റില്ലെഴ്സൺ

ഉത്തര കൊറിയയെ ചർച്ചക്ക് കൊണ്ടുവരുന്നതിന് വാഷിംഗ്‌ടൺ ഉപയോഗിക്കുന്നത് കഠിന രീതികളാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലെഴ്സൺ ഞായറാഴ്ച പറഞ്ഞു .

നീരവ് മോദി കുംഭകോണം; സി ബി ഐ മൂന്നുപേരെ അറസ്റ്റുചെയ്തു

നീരവ് മോദിയും അയാളുടെ ബിസിനസ്സ് പങ്കാളികളും 11,400 കോടിയുടെ തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ(സി ബി ഐ) മൂന്നുപേരെ ശനിയാഴ്ച അറസ്റ്റു ചെയ്തു.

നേപ്പാളിൽ ഇപ്പോൾ മാവോയിസ്റ് സ്നീക്കേഴ്സും

മാവോയിസ്റ്റുകൾ ധരിക്കാൻ തിരഞ്ഞെടുത്തിരുന്നു എന്നതുകൊണ്ട് ഈ ചെറിയ ഹിമാലയൻ രാജ്യത്തെ ഗോൾഡ്സ്റ്റാർ സ്നീക്കേഴ്സിന് പുതിയ സ്വീകാര്യത ലഭിക്കുകയാണ്

ബസ് സമരം മൂന്നാം ദിവസം: സ്വകാര്യ ബസ് ഉടമകൾ ഗതാഗതമന്ത്രിയെ കാണും

കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മറ്റി, ഞായറാഴ്ച ഗതാഗതമന്ത്രി എ. കെ ശശീന്രനെ കാണാനൊരുങ്ങുന്നു.