29 C
Kochi
Sunday, September 19, 2021
Home Authors Posts by Athira Sreekumar

Athira Sreekumar

2069 POSTS 0 COMMENTS
Digital Journalist at Woke Malayalam

റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരെ നയിച്ച് ടാനിയ ഷേര്‍ഗില്‍

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരുടെ പരേഡിനെ നയിച്ച് ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ ഒരു വനിതാ ഓഫീസർ നയിക്കുന്നത്. മുൻപ് ജനുവരി 15 ന് നടന്ന ആർമി ഡേ പരേഡിൽ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി...

ഐഎസ്ആര്‍ഒയുടെ ഉൾപ്പെടെ ഇമെയിൽ ഐഡി ചോർന്നതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല....

1983ലെ ഇന്ത്യൻ ക്രിക്കറ്റിന്റെ കഥ; ’83’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ചെന്നൈ: 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം '83'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ കമൽ ഹാസൻ മുഖ്യാതിഥിയായ ചടങ്ങിൽ കപില്‍ ദേവ് അടക്കമുള്ള...

സർക്കാർ-ഗവർണർ പ്രശ്നത്തിൽ കോൺഗ്രസ്സ് ഇടപെടേണ്ടെന്ന് എകെ ബാലൻ

പാലക്കാട്: പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ വിമർശിക്കുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എകെ ബാലൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ കോൺഗ്രസ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു....

പൗരത്വ നിയമത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ മനുഷ്യശൃംഘല

ദേശീയ പൗരത്വ ഭേതഗതിയ്‌ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. ഭരണഘടനാ സംരക്ഷണം ഉയർത്തിയുള്ള പ്രതിഷേധ ചടങ്ങിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം അവകാശപ്പെട്ടു. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും...

കൊറോണ വൈറസ്; ഒരാൾ കൂടെ നിരീക്ഷണത്തിൽ

കൊച്ചി: ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ്  കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ള മൂന്ന്...

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 ഇന്ന്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിൽ വെച്ചാണ് മത്സരം നടക്കുക. കിവീസിനെതിരെ  നടന്ന ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്ത സ്കോർ...

ഇന്ത്യ അഭയാർഥികളുടെ അഭയ കേന്ദ്രം: ഗവർണർ

തിരുവനന്തപുരം: ഇന്ത്യ അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാതിയുടെയോ നിറത്തിന്‍റെയോ സാമൂഹിക നിലവാരത്തിന്‍റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ലെന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. എന്നാൽ വികസന നേട്ടങ്ങളുടെ പേരിൽ കേരളത്തേയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെന്ന...

കാര്‍ഷിക ഉത്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യണമെന്ന് ഇന്ത്യയോട് അമേരിക്ക

അഞ്ച് മുതൽ ആറ് ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കാമെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയുമായി നിലനില്‍ക്കുന്ന വ്യാപാര നിയന്ത്രണങ്ങള്‍ നീക്കാനുള്ള ഉപാധിയാണ് ഇതെന്നാണ് സൂചന. അടുത്ത മാസമുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും...