25 C
Kochi
Wednesday, December 1, 2021
Home Authors Posts by Pranav JV

Pranav JV

160 POSTS 0 COMMENTS
mazhuvannoor മഴുവന്നൂർ

വഴിവിളക്കുകൾ തെളിഞ്ഞിട്ട് ഏഴ് മാസം; ഇരുട്ടിലായി മഴുവന്നൂർ

മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്. രാത്രിയായാൽ സുരക്ഷിതമായി പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. തുടർച്ചയായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും യാതൊരു വിലയും...
നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച് നീക്കാനാകാതെയും പുതിയ പാലത്തിന്റെ പണി എങ്ങുമെത്താതെയും കിടക്കുകയാണ്. ഇരു കരകളെ ബന്ധിപ്പിച്ചിരുന്ന പാലം ഇല്ലാതായതോടെ ദൈനംദിന ആവശ്യങ്ങൾക്കടക്കം ആളുകൾ...
കടമക്കുടി കാർണിവൽ- kadamakudy fest

ഗ്രാമവും ഗ്രാമീണതയും പകുത്തുനൽകി കടമക്കുടി കാർണിവൽ

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം അരങ്ങേറിയത്. പഞ്ചായത്തും പ്രാദേശിക ടൂർ ഓപ്പറേറ്റേഴ്‌സും പ്രദേശവാസികളും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഏറെ ജനപ്രീതി നേടിയ ഈ...

കിണറില്ല, പമ്പിങ് നിലച്ചു; വലഞ്ഞ് ഭിന്നശേഷിക്കാരായ ദമ്പതികൾ

 കളമശ്ശേരി: പമ്പിങ് മുടങ്ങിയതിനാൽ വീട്ടാവശ്യത്തിനുള്ള ശുദ്ധജലം ലഭിക്കാതെ വലഞ്ഞ് തേവക്കൽ കൊളോട്ടിമൂലയിലെ ഭിന്നശേഷിക്കാരായ സുബൈറും ഭാര്യയും. ഉയർന്ന മേഖലയായ പ്രദേശത്ത് ശുദ്ധജല പമ്പിങ് നിന്നിട്ട് ഏഴ് മാസത്തോളമായി. രോഗിയായ അമ്മ അടങ്ങുന്ന കുടുംബം പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ പരിഹാരവും കൈക്കൊണ്ടിട്ടില്ല. പമ്പിങ് നടക്കാത്തതും പ്രദേശത്ത്...
rehablitation of Keerelimala residents initiated

കീരേലിമല നിവാസികളുടെ പുനരധിവാസം: നടപടികൾ ആരംഭിച്ചു

കാക്കനാട്: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമല നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കലക്‌ടറുടെ ഉറപ്പ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം സന്ദർശിച്ച കലക്ടർ മറ്റ് ഉദ്യോഗസ്ഥരുമായി പ്രശ്നബാധിതരെ പുനരധിവസിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളും സന്ദർശിച്ചു. ഇരുപത്തിരണ്ടു വർഷത്തോളമായി 15-ഓളം കുടുംബങ്ങൾ മണ്ണിടിച്ചിൽ  ഭീഷണിയിൽ...
Kurumbathuruth ferry

പാലവുമില്ല, ഫെറി സർവീസും മുടങ്ങി; ദുരിതത്തിൽ കുറുമ്പത്തുരുത്ത് നിവാസികൾ

ചേന്ദമംഗലം: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗോതുരുത്ത് – കുറുമ്പത്തുരുത്ത് ഫെറി സർവീസിൽ വലഞ്ഞ് കുറുമ്പത്തുരുത്ത് നിവാസികൾ. എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളാണ് ലോക്ക് ഡൗണിനുശേഷം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഫെറിയിൽ കേവലം പത്ത് രൂപയ്ക്ക് ചേന്ദമംഗലത്ത് എത്തിക്കൊണ്ടിരുന്ന പ്രദേശവാസികൾ 300 മുതൽ 400 രൂപ മുടക്കിയാണ്...
koovappady flat

ഗുണഭോക്താക്കൾക്ക് കൈമാറാതെ കൂവപ്പടിയിൽ എസ് സി ഫ്ലാറ്റുകൾ നശിക്കുന്നു 

 പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാലിൽ പട്ടികജാതി–വർഗ കുടുംബങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. 2005-2010 കാലഘട്ടത്തിൽ വാങ്ങിയ 1.37 ഏക്കർ സ്ഥലവും അവിടെ നിർമാണം പൂർത്തിയായ രണ്ട് ഇരുനില വീടുകളുമാണ് കൈമാറ്റം മുടങ്ങിയതോടെ നശിക്കുന്നത്. സ്വന്തമായി വീടില്ലാതെ പഞ്ചായത്ത് പരിധിയിൽ അനേകം ആളുകൾ കഴിയുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം...

ആലുവ കുടിവെള്ള പ്ലാന്റ് : പൂർത്തീകരിച്ചാൽ ജില്ലയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

ആലുവ: എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പദ്ധതിയിട്ട ജല ശുദ്ധീകരിക്കുന്ന പ്ലാന്റ് നിർമാണം ആരംഭ ദിശയിൽ. ആറ് വർഷം മുൻപ് പദ്ധതിയിട്ട പ്ലാന്റിന്റെ നിർമാണം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് 2019 വരെ മുടങ്ങിക്കിടക്കുകയായിരുന്നു.  അതിനുശേഷം ആലുവ വാട്ടർ അതോറിറ്റി ഡിവിഷന് കീഴിലുള്ള സ്ഥലം ഏറ്റെടുക്കുകയും പ്രാരംഭഘട്ട...
Eloor River

നിയമം നോക്കുകുത്തിയാകുന്നു; മലിനീകരണത്തിൽ വീർപ്പുമുട്ടി ഏലൂർ

ഏലൂർ: ജീവിതം ദുരിതത്തിലാക്കി ഏലൂർ മേഖലയിൽ വ്യാവസായിക മലിനീകരണം. എറണാകുളം ഏലൂർ മുനിസിപ്പാലിറ്റിയിലെ വ്യവസായ മേഖലയോട് ചേർന്നുള്ള 7, 8, 9,10 വാർഡുകളാണ് മലിനീകരണത്തിന്റെ ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിക്കുന്നത്. രാത്രികാലങ്ങളിൽ മലിനീകരണത്തോത് വളരെ അധികമാണെന്നും ഇതിനെതിരെ കൃത്യമായ നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡിലെ അടക്കം അധികാരികളിൽനിന്ന്...
piravom Market

പരിഹാരമില്ലാതെ പിറവം മാർക്കറ്റിലെ വെള്ളക്കെട്ട്

പിറവം: വെള്ളക്കെട്ടുമൂലം ദുരിതത്തിലായി പിറവം നഗരസഭ പൊതു മാർക്കറ്റിലെ വ്യാപാരികൾ. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം മാർക്കറ്റിൽ വ്യാപാരം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. നിർമാണത്തിലെ അശാസ്ത്രീയതയും വെള്ളം ഒഴുകിപ്പോകാൻ വേണ്ടി കാന പോലെയുള്ള സംവിധാനങ്ങളും ഇല്ലാത്തതാണ് നഗരത്തിലെ വലിയൊരു വിഭാഗം വ്യാപാരികളേയും ദുരിതത്തിലാക്കിയിരിക്കുന്നത്....