പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് 11000 വോട്ടിന്റെ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 11012 വോട്ടിനാണ് രാഹുല്‍ മുന്നിട്ടു നില്‍ക്കുന്നത്.
വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍, തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകള്‍ക്ക് കൃഷ്ണകുമാര്‍ മുന്നിലെത്തി. എന്നാല്‍, ഏഴാം റൗണ്ടില്‍ കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കി രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു. നീല ട്രോളിയുമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ രാഹുലിന് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടു.
‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി’, ബല്‍റാം പറഞ്ഞു.