Tue. Dec 24th, 2024

 

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം.

മുഴുവന്‍ റൗണ്ട് വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് 58389 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് 39549 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് 37293 വോട്ടുമാണ് ലഭിച്ചത്.

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സി കൃഷ്ണകുമാറാണ് മുന്നിട്ട് നിന്നതെങ്കിലും രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡെടുത്തു. മൂന്ന്, നാല് റൗണ്ടുകളില്‍ രാഹുലിന് തന്നെയായിരുന്നു മുന്‍തൂക്കം.

അഞ്ചും ആറും റൗണ്ട് എണ്ണിയപ്പോള്‍ കൃഷ്ണകുമാറിനായിരുന്നു മേല്‍ക്കൈ. ഏഴാം റൗണ്ട് മുതല്‍ രാഹുലിന്റെ തേരോട്ടമായിരുന്നു. 12-ാം റൗണ്ടില്‍ എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെത്തിയതോടെ പി സരിന്‍ ആദ്യമായി മുന്നിലെത്തി. 13, 14 ഉം റൗണ്ടുകളില്‍ സരിനായിരുന്നു മുന്നേറ്റമെങ്കിലും റൗണ്ട് 15 എത്തിയപ്പോഴേക്കും രാഹുല്‍ വിജയം ഉറപ്പിച്ചിരുന്നു.