പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി സന്ദീപ് ചര്ച്ചനടത്തി
ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞുനിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.
ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെസ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. ഇതിനിടയില്‍ സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.