Wed. Dec 18th, 2024

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന്റെ ബാഗ് പരിശോധിച്ചത്. ഇത് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വാക്‌പോരിനും കാരണമായി.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ നോക്കിനില്‍ക്കെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പരിശോധന നടക്കുന്നതിനിടെ രാഹുല്‍ നടന്നുനീങ്ങുന്നതും വിഡിയോയില്‍ കാണാം.

നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി നേതാക്കളുടെയും ബാഗുകള്‍ ഇത്തരത്തില്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുമോയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം.