Sat. Dec 14th, 2024

 

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത്. ബിജെപി തിരഞ്ഞെടുപ്പിലേക്ക് 41 കോടി എത്തിച്ചെന്നും കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്നും കത്തില്‍ പറയുന്നുണ്ട്. അന്നത്തെ ഡിജിപി അനില്‍കാന്താണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവര്‍ന്ന സംഭവം നടന്നത്. അപകടത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി.

തൃശൂരില്‍നിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കണ്ടെത്തുന്നത്. പണം കര്‍ണാടകയില്‍നിന്ന് എത്തിച്ചതാണെന്നും കണ്ടെത്തലുണ്ടായിരുന്നു.