Wed. Jan 22nd, 2025

 

ടെഹ്റാന്‍: ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗൊലസ്ഥാന്‍ പ്രവിശ്യയിലെ നെയ്നാവ ബ്രിഗേഡ് കമാന്‍ഡര്‍ ജനറല്‍ ഹമീദ് മസന്ദറാനി, പൈലറ്റ് ഹമദ് ജന്ദഗി എന്നിവരാണ് കൊല്ലപ്പെട്ടത്.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ അതിര്‍ത്തി പ്രദേശമായ സിസ്താന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഭീകരരെ നേരിടുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓട്ടോഗിരോ എന്ന് വിളിപ്പേരുള്ള കോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിനേക്കാള്‍ ചെറുതും നിയന്ത്രിക്കാന്‍ എളുപ്പവുമാണിത്. ഒരേ സമയം രണ്ട് പേര്‍ക്ക് മാത്രമാണ് ഇതിലിരിക്കാനാവുക.

ഇറാനിയന്‍ സുരക്ഷാസേനയും സുന്നി ഗ്രൂപ്പുകളുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാവുന്ന മേഖലയാണ് സിര്‍കാന്‍. മയക്കുമരുന്ന് മാഫിയസംഘങ്ങളുടെ സാന്നിധ്യവുമുണ്ട്. ഒക്ടബോര്‍ 26നുണ്ടായ ഏറ്റുമുട്ടലില്‍ പത്തോളം പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാസേന ഇവിടെ ഏറ്റുമുട്ടല്‍ ശക്തമാക്കിയിരുന്നു.