Sat. Jan 18th, 2025

പത്തനംതിട്ട: പത്തനംതിട്ട കോ​ന്നിയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കൂ​ട്ടി​ലാ​യി. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പുലി കു​ടു​ങ്ങി​യ​ത്.

നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍ നിന്നും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പു​ലി​യു​ടെ ശ​ല്യം ഇവിടെ അതിരൂ​ക്ഷ​മാ​യി​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നാണ് വ​നം വ​കു​പ്പ് ര​ണ്ടു കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്.

പു​ലി കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ടത് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. വ​നം​വ​കു​പ്പി​ല്‍ വി​വ​രം അ​റി​യി​ച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കോ​ന്നി ന​ര്‍​വ്വ​ത്തും​മു​ടി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രും കോ​ന്നി സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.