Mon. Dec 23rd, 2024

 

തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂര്‍ സ്വദേശി ജിക്കോ ഷാജി (27) എന്നിവരാണ് പിടിയിലായത്.

കേബിള്‍ ജോലിക്കെത്തിയ ഇരുവരും വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കുറ്റവും എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പ് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ജിക്കോ ഷാജിയുടെ പേരില്‍ മുന്‍പും ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്. പ്രദേശത്ത് കേബിള്‍ ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവസമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അക്രമികളില്‍നിന്നു രക്ഷപ്പെട്ടു വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.