Mon. Dec 23rd, 2024

ടെഹ്റാൻ: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചശേഷമായിരുന്നു ഇസ്രയേല്‍ ആക്രമണം.

തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം ഉഗ്രസ്ഫോടനങ്ങളുണ്ടെയെന്നാണ് റിപ്പോര്‍ട്ട്. കറാജിലെ ആണവോര്‍ജ നിലയത്തിന് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചശേഷമായിരുന്നു ആക്രമണമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇസ്രയേല്‍ ‍ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി.