Sat. Dec 14th, 2024

തെക്കൻ ലെബനനിൽ ഹോട്ടലിന് നേരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

ഹസ്ബയിലെ ഹോട്ടലിന് നേരെ ഇസ്രായേൽ സൈന്യം ബോംബ് പ്രയോഗിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമ പ്രവർത്തകർ കൂടാതെ മറ്റ് സാങ്കേതിക വിദഗ്ദ്ധരും ഹോട്ടലിൽ ഉണ്ടായിരുന്നതായും ഇവർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ ഉറങ്ങിക്കിടക്കുമ്പോഴാണ് ബോംബാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.