Wed. Jan 22nd, 2025

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിന് സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിൻ്റെ മതിലിനോട് ചേർന്ന് ഇന്ന് രാവിലെ 7.50നാണ് സംഭവം.

സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. മേഖലയിൽ വൻ തോതിൽ പുക ഉയരുകയും ചെയ്തു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. അടുത്തുള്ള കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തി. സ്‌കൂളിനടുത്തായി ധാരാളം ചെറിയ കടകള്‍ പ്രവർത്തിക്കുന്നുണ്ട്.