Wed. Dec 18th, 2024

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

ഇവരിൽ നിന്ന് 21 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്തതിൽ കൂടുതലും ഐ ഫോണുകൾ ആണ്. എന്നാൽ ഈ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷണം പോയവയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഫോണുകളുടെ IMEI നമ്പർ കണ്ടെത്താൻ പരിശോധന നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ തുടരുന്നുണ്ട്. കൊച്ചിയിലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നടന്ന പരിപാടിക്കിടെ 21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ളാണ് ന​ഷ്ട​മാ​യതായി പ​രാ​തി ലഭിച്ചത്. പതിനായിരത്തോളം പേർ ഈ പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ത്തതാ​യാണ് കണക്കുകൂട്ടൽ. കൊ​ച്ചി സി​റ്റി പോ​ലീ​സ് വ​ൻ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു എങ്കിലും മോഷണം നടക്കുകയായിരുന്നു.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് മോ​ഷ​ണം നടന്ന​ത്. പ​രി​പാ​ടി​ക്കി​ടെ മ​ന​പൂ​ർ​വം തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി​യാ​ണ് ഫോ​ണു​ക​ൾ മോഷ്ടിച്ചത് എന്നാണ് സൂചന.