Wed. Dec 18th, 2024

പ​ര​വൂ​ർ: പു​ക്കു​ളം ഇ​സാ​ഫ് ബാ​ങ്കി​ൻറെ എ​ടിഎം കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാൻ ശ്രമിച്ച കേ​സി​ൽ കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി രാ​ഹു​ലി​നെ (26) പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗ്ലാ​സ് ഡോ​റു​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മ​റ​ച്ചാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എടിഎം മെ​ഷീ​ൻ മൊ​ത്തം കു​ത്തി​പ്പൊ​ളി​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ണം ക​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. കൊ​ട്ടാ​ര​ക്ക​ര​ നി​ന്നാണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ ഡി ​ദീ​പു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു സ​ജീ​വ്, എ​സ്സിപിഒ ​നെ​ൽ​സ​ൺ, സിപിഒ​മാ​രാ​യ സ​ലാ​ഹു​ദീ​ൻ, സ​ച്ചി​ൻ ച​ന്ദ്ര​ൻ, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.