Sun. Nov 3rd, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. കോര്‍പ്പറേഷന് മുന്നിലെ മരത്തില്‍ പെട്രോള്‍ അടങ്ങുന്ന കുപ്പിയുമായി കയറിയാണ് രണ്ട് തൊഴിലാളികള്‍ ഭീഷണി മുഴക്കുന്നത്.

13 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍. തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അന്യായമായി പിടിച്ചുവെച്ചിരിക്കുന്നുവെന്നും കാണിച്ച് തൊഴിലാളികള്‍ 16 ദിവസത്തോളമായി കോര്‍പ്പറേഷന് മുന്നില്‍ കുടില്‍കെട്ടി സമരത്തിലായിരുന്നു.

16-ാം ദിവസവും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഇല്ലാത്തതിനെ തുടര്‍ന്നാണ് രണ്ട് തൊളിലാളികള്‍ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൂടിയാണ് ഇവര്‍. പാര്‍ട്ടികൊടിയുമായി മരത്തില്‍ കയറിയാണ് തൊളിലാളികളുടെ പ്രതിഷേധം. രാവിലെ 6.30-ഓടെയാണ് ഇവര്‍ മരത്തിന് മുകളില്‍ കയറിയത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തുണ്ട്.