Fri. Nov 15th, 2024

 

ബെയ്‌റൂത്ത്: മൂന്നാഴ്ചയ്ക്കിടെ ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

ലെബനനില്‍ നിന്ന് 1.2 ദശലക്ഷം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. മൂന്നാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവര്‍ കുടിയേറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്നാഴ്ചക്കുള്ളില്‍ ലെബനാനില്‍ ഇസ്രായേല്‍ തുടരുന്ന യുദ്ധം നിരവധി കുട്ടികളെയാണ് ബാധിച്ചത്. ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്.

യുണിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടെഡ് ചൈബാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളായി മാറിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. പല സ്‌കൂളുകള്‍ ഇസ്രായേല്‍ തകര്‍ത്തുവെന്നും പല സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.