Thu. Dec 26th, 2024

കൊച്ചി: കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി.

കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് എന്നിവരെയാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. നാലു ലക്ഷം രൂപയുടെ ആഡംബര ബൈക്കാണ് വെള്ളിയാഴ്ച ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാര്‍ക്കിങ്ങില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. ബൈക്ക് കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബൈക്ക് ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.മോഷണത്തിനായി ഇവരെത്തിയത് വ്യാജനമ്പര്‍ പ്ലേറ്റുള്ള ഒരു ബൈക്കിലായിരുന്നു. അതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ആദ്യം ബുദ്ധിമുട്ട് നേരിട്ടിരുന്നു. മോഷ്ടിച്ച ബൈക്ക് എറണാകുളത്തുള്ള ഒരു വീട്ടില്‍ ഇവരെത്തിച്ചു. ഈ വീട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇവരിലേയ്‌ക്കെത്തുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.