Sun. Dec 22nd, 2024

 

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. സംഭവത്തില്‍ മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അദ്ധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതിയിലുള്ളത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.