മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ആവശ്യത്തെ ആര്‍പിജി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഹര്‍ഷ് ഗോയങ്ക പിന്തുണച്ചു. ഭാരത രത്‌നക്ക് ഏറ്റവും അര്‍ഹനാണ് രത്തന്‍ടാറ്റയെന്ന് ഗോയങ്ക പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. 1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്‌ന നല്‍കാന്‍ തുടങ്ങിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളില്‍ വ്യക്തിമദ്ര പതിപ്പിച്ച വ്യക്തികള്‍ക്കാണ് ഭാരതരത്‌ന നല്‍കുക.
86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രത്തന്‍ ടാറ്റ വിടവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ രത്തന്‍ ടാറ്റക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സറ്റി എന്നിവരും ആദരാഞ്‌ലികളര്‍പ്പിച്ചു.
രത്തന്‍ ടാറ്റയോടുള്ള ആദരസൂചകമായി മുബൈയില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചിരുന്നു. രത്തന്‍ ടാറ്റയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.