Sat. Jan 18th, 2025

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെ ആകെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നും ഇത്തരത്തിൽ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നുമായിരുന്നു ലീഗിന്റെ ആരോപണം.