Thu. Oct 10th, 2024

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസൻ്റേഷൻ, മുൻമന്ത്രി എം എ വാഹിദ്, കെ ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞിക‍ൃഷ്ണൻ കേസ് റദ്ദാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

ജമീല പ്രകാശത്തിന്റേയും കെ കെ ലതികയുടേയും പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ കെ ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി.