Sun. Jan 26th, 2025

ടെൽ അവീവ്: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി റിപ്പോർട്ട്. 52ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. 

പ​ല​രു​ടെ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണെന്നാണ് ലഭിക്കുന്ന വിവരം. മധ്യ സിറിയയിൽ ഹ​മ പ്ര​വി​ശ്യ​യി​ലെ മ​സ്യാ​ഫ് ​മേ​ഖ​ല​യിലാണ്​ ഞായറാഴ്ച ആക്രമണം നടന്നത്​. താ​ർ​തൂ​സി​ന​ടു​ത്തും ആ​ക്ര​മ​ണം ഉണ്ടായി.​ കൊല്ലപ്പെട്ടവരിൽ ഏറെയും സിവിലിയൻമാരാണ്. 

ലബനാനിലെ ഹിസ്​ബുല്ലക്ക്​ ആയുധവിതരണം നടക്കുന്ന കേ​ന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേലിൻ്റെ വാദം ഇറാനും സിറിയയും തള്ളി. തെഹ്​റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്​താവ്​ നാസർ കനാനി പറഞ്ഞു. ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ചു.

അതേസമയം, ഗാസയിൽ തുടരുന്ന പ്രതിസന്ധികളെക്കുറിച്ച് ബൈഡൻ ഭരണകൂടം ചർച്ച ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഹമാസിൻ്റെ​ പിടിയിലുള്ള ആറ്​ അമേരിക്കൻ ബന്ദികളുടെ മോചനത്തിന്​ മധ്യസ്ഥ രാജ്യങ്ങളുമായി ബൈഡൻ പ്രത്യേക ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്​.